ഇൻഡോർ ടെസ്റ്റ്: ലീഡ് നേടി ഇന്ത്യ: മായങ്ക് അഗർവാളിന് സെഞ്ചുറി
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്നലെ തുടക്കമായി. രണ്ടാം ദിവസമായ ഇന്ന് ഇന്ത്യ ശക്തമായ നിലയിലാണ്. 150 റൺസിന് ബംഗ്ലാദേശിനെ ഒതുക്കിയ ഇന്ത്യക്ക് 150ന് മുകളിൽ ലീഡ് ആയിട്ടുണ്ട്. ഇന്ത്യൻ താരം മായങ്ക് അഗർവാൾ സെഞ്ചുറി നേടിയതാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ഇന്ന് രണ്ട് വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 303/3 എന്ന നിലയിലാണ്. 156 റൺസുമായി മായങ്ക് അഗർവാളും, 82 റൺസുമായി രഹാനെയുമാണ് ക്രീസിൽ. കോഹിലിയുടെയും, പൂജാരയുടെയും വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. കോഹിലി റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്.
86-1 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് 119 റൺസ് അയപ്പഴേക്കും രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. പിന്നീട് അഗർവാളും, രഹാനെയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ടാണ് പടുതിയർത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 184 റൺസാണ് ഇരുവരും ചേർന്ന് ഇതുവരെ നേടിയത്. 185 പന്തില്‍ നിന്നാണ് അഗർവാൾ സെഞ്ചുറി നേടിയത്. 54 റണ്‍സെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്, പിന്നാലെയെത്തിയ കോഹിലി രണ്ട് പണത്തിനുള്ളിൽ ജായെദ് പുറത്താക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് വികെക്ടുകൾ 12 റൺസിൽ അവർക്ക് നഷ്ടമായി. മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), ലിറ്റില്‍ദാസ്(21) എന്നിവർ മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. ബാക്കി ഉള്ളവരെല്ലാം വനന്തുപോലെ തിരിച്ച് കയറി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ഇഷാന്ത്ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.






































