വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം
ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വികക്റ്റിനാണ് ഇന്ത്യ വിജയിച്ചത്. കട്ടപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ബൗളിങ്ങ് മികവ് കാട്ടിയ ഇന്ത്യൻ ടീം ബംഗ്ലാദേശിനെ 59 റൺസിന് ഒതുക്കി. ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് ആണ് നേടിയത്. മറുപടി ബാട്ടിംഗിനിരന് ജിയാ ഇന്ത്യൻ വനിതകൾ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
ടോസ് നേടിയ വിൻഡീസ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം പ്രകടനമാണ് വിൻഡീസ് നടത്തിയത്. 11 റൺസ് എടുത്ത ഹെൻറിയും, നേഷനുമാണ് അവരുടെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി രാധ യാദവ്, ദീപ്തി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ജെമിമ റോഡ്രിഗസ് തകർപ്പൻ ബാറ്റിങ് നടത്തി.താരം പുറത്താകാതെ 40 റൺസ് നേടി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര 3-0 സ്വന്തമാക്കി.






































