Badminton Top News

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍: പി വി സിന്ധു പുറത്ത്

November 15, 2019

author:

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍: പി വി സിന്ധു പുറത്ത്

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യൻ വനിത താരം പി വി സിന്ധു പുറത്തായി. വനിത സിംഗിൾസിൽ ലോ​​ക​​ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു താ​​യ്‌ലന്‍​​ഡി​​ന്‍റെ ബു​​സ​​ന​​നോടാണ് തോറ്റത്. ലോക പതിനെട്ടാം നമ്പർ താരത്തോടാണ് പി വി സിന്ധു തോറ്റത്. മൂന്ന് സീറ്റുകൾ നീണ്ട മത്സരത്തിലാണ് സിന്ധു അടിയറവ് പറഞ്ഞത്.ഒരു മണിക്കൂർ 9 മിനിറ്റ് നീണ്ട്  നിന്ന മത്സരത്തിൽ ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ജയിക്കുകയായിരുന്നു. എന്നാൽ മൂന്നാം ഗെയിമിൽ തരാം പൊരുതിയെങ്കിലും അവസാന നിമിഷം പോയിന്റുകൾ നേടാൻ കഴിയാതെ തോൽവിയേറ്റ് വാങ്ങുകയായിരുന്നു.

ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയതിനുശേഷം, സിന്ധുവിന് മറ്റ് ടൂർണമെന്റുകളിൽ മുന്നേറാനായില്ല, ഹോങ്കോങ്ങിലും ഇത് തുടർന്നു. ചൈന ഓപ്പൺ സൂപ്പർ 1000 ൽ, രണ്ടാം റൗണ്ടിൽ സിന്ധുവിനെ പുറത്താക്കി, കൊറിയ ഓപ്പൺ, ഫുഷോ ചൈന ഓപ്പൺ എന്നിവിടങ്ങളിൽ ആദ്യറൗണ്ടിൽ തന്നെ പുറത്തായി. സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കൊറിയൻ തരാം കിമ്മിനെ തോൽപ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സിന്ധുവിന്റെ തോൽവിയോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മൽസരങ്ങൾ അവസാനിച്ചു.

Leave a comment