ഇൻഡോർ ടെസ്റ്റ്: ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
ടി20 പരമ്പരയ്ക്ക് ശേഷം ഇന്ന് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരം ആരംഭിക്കും.ഇന്ന് രാവിലെ 9:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്. മൂന്ന് പേസര്മാരുമായിട്ടാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ഷമി എന്നിവരാണ് പേസര്മാര്. കാര്യമായ വ്യത്യസമൊന്നും ഇന്ത്യൻ ടീമിൽ വരുത്തിയിട്ടില്ല . മോമിനുൽ ഹക്ക് ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണിത്.
ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി കളിക്കുന്നത്. ടി20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. 2-1 എന്നനിലയിലാണ് ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ അരാം മത്സരമാണ് ഇന്ന് നടക്കുനാന്ത്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. എന്നാൽ ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് ഇതുവരെ മത്സരിച്ചിട്ടില്ല. അവരുടെ ആദ്യമത്സരമാണ് ഇന്ന് നടക്കുന്നത്.
ഇന്ത്യ(പ്ലേയിംഗ് ഇലവൻ): മയങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ.
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): ഇമ്രുൽ കെയ്സ്, ഷാഡ്മാൻ ഇസ്ലാം, മുഹമ്മദ് മിഥുൻ, മോമിനുൽ ഹക്ക്, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, ലിറ്റൺ ദാസ്, മെഹെദി ഹസൻ, തൈജുൽ ഇസ്ലാം, അബു ജയ്ദ്, എബാദത്ത് ഹുസൈൻ.






































