പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
നവംബർ 21ന് ആരംഭിക്കുന്ന പാകിസ്ഥാൻ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 14 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാനെ നേരിടാൻ ജോ ബേൺസ് ഓസ്‌ട്രേലിയ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. ഉസ്മാൻ ഖവാജ, മാർക്കസ് ഹാരിസ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. രണ്ട് ആഷസ് ടെസ്റ്റുകൾക്ക് ശേഷം ഒഴിവാക്കപ്പെട്ട കാമറൂൺ ബാൻക്രോഫ്റ്റിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്കൽ നെസറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ മോശം പ്രകടനം നടത്തിയതിനാലാണ് ഉസ്മാൻ ഖവാജയെ ടീമിൽ ഉൾപ്പെടുത്താത്തത്. ടി20 മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ടെസ്റ്റ് മത്സരം പാകിസ്ഥാൻറെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമാണ്. ടി20 പരമ്പര ഓസ്‌ട്രേലിയ 2-0 സ്വന്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, ജോ ബേൺസ്, മർനസ് ലാബുഷാഗൺ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ, പാറ്റ് കമ്മിൻസ്, ജോഷ് ഹാസ്ൽവുഡ്, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, ജെയിംസ് പാറ്റിൻസൺ, മൈക്കൽ നെസർ.






































