Tennis Top News

ടെന്നീസ് താരം സാനിയ മിർസ തിരിച്ചുവരവിന് ഒരുങ്ങുന്നു

November 14, 2019

author:

ടെന്നീസ് താരം സാനിയ മിർസ തിരിച്ചുവരവിന് ഒരുങ്ങുന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിന് മുമ്പ് 2020 ലെ ബ്രിസ്‌ബേൻ ഇന്റർനാഷണലിൽ കളിക്കാനാണ് ലക്ഷ്യമിടുന്നത്.2018 ഒക്ടോബറിൽ മകൻ ഇഷാന് ജന്മം നൽകിയ ശേഷം സാനിയ മിർസ ഇതുവരെ കളിച്ചിട്ടില്ല.

തൻറെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന ഭയവും,തൻറെ കുഞ്ഞിനെ പരിപാലിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനും ശ്രമിച്ചു അതിനാലാണ് ടെന്നിസിലേക്ക് മടങ്ങിയെത്താൻ താമസിച്ചതെന്ന് സാനിയ പറഞ്ഞു. കരിയറിൽ സ്വപ്നം കാണാൻ കഴിയുന്നതെല്ലാം താൻ നേടിയിട്ടുണ്ട്, അടുത്തതായി എന്ത് സംഭവിച്ചാലും അത് തനിക്ക് ലഭിക്കുന്ന ഒരു ബോണസായിരിക്കുമെന്ന് സാനിയ പറഞ്ഞു.

പ്രസവശേഷം തിരിച്ചുവരവിന് പദ്ധതിയിട്ടതിന് സെറീന വില്യംസ് വലിയ ഒരു ഉദാഹരണമായെന്നും അവർ കൂട്ടിച്ചേർത്തു. . “തിരിച്ചുവരാൻ മതിയായ സ്വയം പ്രചോദനം ഉണ്ട്, പക്ഷേ ഒരു കുഞ്ഞ് ജനിച്ച ശേഷം സെറീനയെ പോലുള്ള ആളുകൾ ഗ്രാൻഡ് സ്ലാമിൽ മത്സരിക്കുന്നത് കാണാൻ സന്തോഷമുണ്ട്, ഇത് വളരെ പ്രചോദനകരമാണ്,” സാനിയ പറഞ്ഞു.

Leave a comment