ഇന്‍ഡോര്‍ ടെസ്റ്റ് : മൂന്ന് പേസർമാർ ഇന്ത്യൻ ടീമിൽ ഉണ്ടായേക്കും
ടി20 പരമ്പരയ്ക്ക് ശേഷം ഇന്ന് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരം ആരംഭിക്കും.ഇന്ന് രാവിലെ 9:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ടീമിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് വിരാട് കോഹിലി ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ മൂന്ന് പേസർമാർ ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് കോഹിലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണിങ്ങിന് ഇറങ്ങിയ ടീം തന്നെയാകയും ഇത്തവണയും ഇറങ്ങുക. രോഹിത് ശാരംയും, മായങ്ക് അഗർവാൾ സഖ്യമാണ് ആദ്യം ഇറങ്ങുന്നത്.
ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി,അജിങ്ക്യ രഹാന,ജഡേജ, സഹ, ആര്‍ അശ്വിൻ എന്നിവരാകും ടീമിൽ ഉണ്ടാകുക. പേസർമാരുടെ കാര്യത്തിൽ ആരൊക്കെയെന്ന് മൽസരസമയം അറിയാൻ കഴിയും. ഇഷാന്ത് ശർമ്മ ടീമിൽ എത്താൻ സാധ്യത കൂടുതലാണ്. ഉമേഷ് യാദവും മുഹമ്മദ് ഷമിയും ആകും മറ്റ് രണ്ട് പേസർമാർ. ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്.






































