Foot Ball Top News

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്: ചീറ്റാസിനെതിരെ ലയണസിന് വമ്പൻ ജയം

November 14, 2019

author:

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്: ചീറ്റാസിനെതിരെ ലയണസിന് വമ്പൻ ജയം

ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ൽ ഇന്നലെ നടന്ന മത്സരത്തിൽ ലയണസിന് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ചീറ്റാസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി.

തികച്ചും ഏകപക്ഷീയമായ മത്സരമാണ് കാണാൻ കഴിഞ്ഞത്. ഗ്രൗണ്ടിൽ ലയണസസ്‌ നിറഞ്ഞു നിൽക്കുകയായിരുന്നു. പ്രിയങ്ക കശ്യപ്, പ്രിയഞ റാവു, സായി എന്നിവർ ഗോളുകൾ നേടി. ആദ്യ മത്സരത്തിൽ അവർ പാന്തേഴ്സിനെ തോൽപ്പിച്ചിരുന്നു. അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ടൂർണമെൻറ് നടത്തുന്നത്.

Leave a comment