സ്പാനിഷ് സ്ട്രൈക്കര്‍ ഡേവിഡ് വിയ വിരമിക്കുന്നു
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം ഇടുകയാണ് സ്പാനിഷ് സ്ട്രൈക്കര്‍ ഡേവിഡ് വിയ. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.നിലവിൽ ജാപ്പനീസ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുകയാണ് വിയ. ഈ സീസൺ തീരുന്നതോടെ താൻ വിരമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഏഴാം തീയതിയാണ് സീസണിലെ അവസാന മത്സരം നടക്കുന്നത്. വിസെല്‍ കോബയ്ക്ക് എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
സ്പെയിനൊപ്പം രണ്ട് ലോകകപ്പും ഒരു യൂറോ കപ്പും നേടിയിട്ടുള്ള താരമാണ് വിയ. സ്‌പെയിനിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് വിയ. വിരമിക്കുന്നതിനെ പറ്റി കുറച്ചുകാലങ്ങളായി ആലോചിക്കുകയാണെന്നും, ഇതാണ് പറ്റിയ സമയമെന്നും താരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2000ൽ പ്രൊഫഷണൽ ഫുട്ബാൾ ആരംഭിച്ച താരം സ്പെയിനിന് വേണ്ടി 98 മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്. സ്‌പാനിഷ് ടീമിന് വേണ്ടി 59 ഗോളുകള്‍ ആണ് താരം നേടിയത്.






































