Badminton Top News

2019 ഹോങ്കോംഗ് ഓപ്പൺ: സിന്ധുവിനും പ്രണോയ്‍യിക്കും ജയം

November 13, 2019

author:

2019 ഹോങ്കോംഗ് ഓപ്പൺ: സിന്ധുവിനും പ്രണോയ്‍യിക്കും ജയം

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ സിന്ധുവിനും പ്രണോയ്‍യിക്കും ജയം. രണ്ട് പേരും ആദ്യ റൗണ്ടിലാണ് വിജയിച്ചത്. വനിതാ സിംഗിൾസിൽ കൊറിയയുടെ കിം ഗാ ഇയുനിനെആണ് പി വി സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. തകർപ്പൻ പ്രകടനമാണ് സിന്ധു നടത്തിയത്. ആദ്യ സെറ്റ് അനായാസം ജയിച്ച സിന്ധുവിന് രണ്ടാം റൗണ്ടിൽ കുറച്ചു വിയർക്കേണ്ടി വന്നു. രണ്ടാം സെറ്റിൽ മികച്ച പ്രകടനമാണ് കിം ഗാ നടത്തിയത്.36 മിനിറ്റ്നീണ്ട്നിന്ന മത്സരത്തിലാണ് സിന്ധു വിജയിച്ചത്. സ്‌കോർ: 21-15, 21-16.

 

പുരുഷ സിംഗിൾസിൽ എച്ച് പ്രണോയ് ചൈനയുടെ ഹുവാങ് യു ഷിയാങ്ങിനെ ആണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. രണ്ട് പേരും തകർപ്പൻ പ്രകടനമാണ് നടത്തിയത്.നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രണോയി വിജയിച്ചത്. 44 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ അവസാന നിമിഷങ്ങളിൽ തകർപ്പൻ സ്മാഷിലൂടെ പ്രണോയ് വിജയം സ്വന്തമാക്കുകയായിരുന്നു.

Leave a comment