Badminton Top News

2019 ഹോങ്കോംഗ് ഓപ്പൺ: സൈനയും, സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടിൽ പുറത്ത്

November 13, 2019

author:

2019 ഹോങ്കോംഗ് ഓപ്പൺ: സൈനയും, സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടിൽ പുറത്ത്

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യൻ താരങ്ങളായ സൈനയും, സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടിൽ നിന്ന് പുറത്തായി. വനിത വിഭാഗത്തിൽ ഇന്ന് നടന്ന ആദ്യ റൗണ്ടിൽ ചൈനീസ് താരം കായ് യാന്‍ യാനിനോടാണ് സൈന തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. അറ മണിക്കൂർ നീണ്ട മൽസരത്തിൽ ആദ്യ ഗെയിമിൽ പെട്ടെന്നു പുറത്തായ സൈന രണ്ടാം റൗണ്ടിൽ പൊരുതിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. പരിക്കിന്റെ ശേഷം തിരിച്ചെത്തിയ സൈനയ്ക്ക് ഇതുവരെ താളം കണ്ടെത്താൻ ആയിട്ടില്ല. തുടർച്ചയായി ആറാം തവണയാണ് സൈന ടൂർണമെന്റിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്താകുന്നത്. മുൻ ലോക ഒന്നാം നമ്പർ താരം തുടർച്ചയായ നാലാം വർഷവും ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ പങ്കെടുക്കാൻ കഴിയില്ല. ഈ സീസണിലെ മികച്ച 8 വനിതാ സിംഗിൾസ് ഷട്ട്ലർമാരുടെ യോഗ്യതാ മാർക്കിന് താഴെയാണ് സൈന ഇപ്പോൾ. സ്‌കോർ: 21-13, 22-20

പുരുഷന്മാരുടെ സിംഗിൾസിൽ നിന്ന് സമീർ വർമ്മയും ആദ്യ റൗണ്ടിൽ പുറത്തായി.  ചൈനീസ് തായ്‌പേയിയുടെ വാങ് സു വെയ്യോടാണ് സമീർ തോറ്റത്. മൂന്ന് സെറ്റ് നീണ്ട് നിന്ന മത്സരത്തിൽ സമീർ പൊരുതി തോൽക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു  സമീറിനെ വാങ് സു തോൽപ്പിച്ചത്. സ്‌കോർ: 21, 21-13, 21-8.

Leave a comment