ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാ പരിക്ക് കാരണം ഈജിപ്തിനായി കളിക്കില്ല
ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായ്ക്ക് പരിക്ക്. പരിക്ക് ഭേദമാകാത്തതിനാൽ താരം ഈജിപ്തിനായി കളിക്കില്ല. കാലിനാണ് സലായ്ക്ക് പരിക്കേറ്റത്. പരിക്ക് ഭേദമാകാതെ വീണ്ടും മത്സരിച്ചതാണ് ഇപ്പോൾ വിനയായത്. പരിക്ക് പൂർണമായി മാറാതെ തരാം ഇനി കളിക്കില്ല. ആഫ്രിക്കന്‍ നാഷണ്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ആണ് സലാ ഈജിപ്തിനായി കളിക്കുന്നത്.
ലെസ്റ്റര്‍ സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സലാ കാഴ്ചവെച്ചത്. സീസണിൽ ഇതുവരെ താരം ആറ് ഗോളുകൾ ആണ് നേടിയത്.കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും പരിക്ക് മൂലം താരത്തിന് 90 മിനിറ്റ് കളിക്കാൻ സാധിച്ചിരുന്നില്ല. കെനിയക്കെതിരെയാണ് ഈജിപ്റ്റിൻറെ ആദ്യ മത്സരം






































