ഫിഫ ലോകകപ്പ് യോഗ്യത: അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം എളുപ്പമാകില്ലെന്ന് സ്റ്റിമാച്ച്
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ നാലും, അഞ്ചും മത്സരങ്ങൾ ഈ മാസം 14നും, 19നും നടക്കും. ആദ്യ മത്സരം അഫ്ഗാനിസ്ഥാനെതിരെ നവംബർ 14ന് ആണ്. മത്സരം അത്ര എളുപ്പമിക്കില്ലെന്ന് പരിശീലകന് സ്റ്റിമാച്ച് അറിയിച്ചു. അഫ്ഗാനിസ്ഥൻറെ ഹോം മത്സരമാണ് നടക്കുന്നത്. അതിനാൽ ഗ്രൗണ്ട് സപ്പോർട്ട് അവർക്കായിരിക്കും കൂടുത, കൂടാതെ കാലാവസ്ഥയും ഇന്ത്യക്ക് അനുകൂലമല്ല.ഇന്ത്യൻ സാഹചര്യങ്ങളുമായി വളരെ വ്യത്യാസമാണ് പല കാര്യങ്ങളും അതിനാൽ ജയിക്കുടാ അത്ര എളുപ്പമാകില്ലെന്നാണ് പരിശീലകൻ സ്റ്റിമാച്ച് പറഞ്ഞു.
ഇതുവരെ ഇന്ത്യക്ക് യോഗ്യത മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി.






































