അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോൾ: ബ്രസീല്‍ സെമിയിൽ പ്രവേശിച്ചു
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ബ്രസീൽ സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അവർ ഇറ്റലിയെയാണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ഇറ്റലിയെ തോൽപ്പിച്ചത്. മൽസരത്തിന്റെ ആദ്യ പകുതിയിലാണ് ഗോളുകൾ പിറന്നത്. പാട്രിക്കും, പെഗ്ലോയുമാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ ബ്രസീൽ ആദ്യ ഗോൾ നേടി. പാട്രിക്ക് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ ഗോളിന് ശേഷം ഇറ്റലി ഉണർന്ന് കളിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല. 40ആംമിനിറ്റിൽ ബ്രസീൽ രണ്ടാം ഗോൾ നേടി. ഇത്തവണ ഗോൾ നേടിയത് പെഗ്ലോ ആയിരുന്നു. ബ്രസീൽ സെമിയിൽഫ്രാൻസിനെയാകും നേരിടുക.






































