Cricket Top News

മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി വിൻഡീസ്

November 12, 2019

author:

മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി വിൻഡീസ്

വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ മൂന്നാം ഏകദിത്തിലും വിൻഡീസിന് ജയം.അഞ്ച് വിക്കറ്റിനാണ് വിൻഡീസ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ഷായി ഹോപ്പിന്റെ സെഞ്ചുറിയുടെ മികവിലാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 249 റൺസ് പിന്തുടർന്ന വിൻഡീസ് 48.4 അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര വിൻഡീസ് 3-0 നേടി. .അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിൻഡീസ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. പുതിയ നായകൻറെ കീഴിൽ വിൻഡീസ് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.

ടോസ് നേടിയ വിൻഡീസ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസ്ഗര്‍ അഫ്ഗാൻ(86),ഹസ്‌റത്തുള്ള സസൽ(50),മുഹമ്മ്ദ് നബി(50) എന്നിവർ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഇവരുടെ ബാറ്റിങ്ങ് മികവിലാണ് അഫ്ഗാനിസ്താൻ 249 റൺസ് നേടിയത്. വിൻഡീസിന് വേണ്ടി കീമൊ പോൾ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ രണ്ട് വിക്കറ്റുകൾ നാല് റൺസിന് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ കിങ്ങുമായി ചേർന്ന് ഷായി ഹോപ്പ് 64 റൺസ് നേടി. ഷായി ഹോപ്പ്(109),ചേസ്(42), പൊള്ളാർഡ്(32), കിംഗ്(39) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. പൊള്ളാർഡ് ഒരോവറിൽ അവസാന മൂന്ന് പന്തിൽ നിന്ന് 16 റൺസ് നേടി.

Leave a comment