Cricket Top News

ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ശേഷം ശ്രേയസ് അയ്യർ, ശിവം ദുബെ, ശർദുൽ താക്കൂർ എന്നിവർ മുംബൈ ടീമിൽ തിരിച്ചെത്തി

November 12, 2019

author:

ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ശേഷം ശ്രേയസ് അയ്യർ, ശിവം ദുബെ, ശർദുൽ താക്കൂർ എന്നിവർ മുംബൈ ടീമിൽ തിരിച്ചെത്തി

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ അവസാന നാല് ലീഗ് മത്സരങ്ങൾക്കായി ഇന്ത്യ താരങ്ങളായ ശ്രേയസ് അയ്യർ, ശിവം ദുബെ, ശർദുൽ താക്കൂർ എന്നിവർ മുംബൈ ടീമിലേക്ക് മടങ്ങി.ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയ്ക്ക് ശേഷമാണ് താരങ്ങൾ തിരിച്ചെത്തിയത്. ശ്രേയസ് അയ്യരും, ശിവം ദുബെയും അവസാന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.മൂന്നാം മത്സരത്തിൽ ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു.

അവസാന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 33 പന്തിൽ 62 റൺസ് ആണ് നേടിയത്.ശിവം ദുബെ മൂന്ന് വിക്കറ്റും നേടി. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു.സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. സൂര്യകുമാർ യാദവിൻറെ നേതൃത്വത്തിലുള്ള ടീം അജയ്യരായി മുന്നേറുകയാണ്. മിസോറം, ഹരിയാന, മധ്യപ്രദേശ് ടീമുകളെ അവർ തോൽപ്പിച്ചു. യുവതാരം പ്രിത്വി ഷാ വിലക്ക് മാറി മുംബൈ ടീമിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ടീക്ക് സ്‌ക്വാഡിൽ ഇതുവരെ പ്രിത്വി ഷായുടെ പേരില്ല.

Leave a comment