ഹാട്രിക്കിൻറെ മികവിൽ റാങ്കിങ്ങില്‍ വൻ കുതിപ്പ് നടത്തി ദീപക് ചഹാര്‍
ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച താരമാണ് ദീപക് ചഹാര്‍. ഹാട്രിക്ക് ഉൾപ്പടെ ആറ് വിക്കറ്റ് ആണ് തരാം നേടിയത്. ഈ നേട്ടത്തോടെ ഐസിസി റാങ്കിങ്ങിൽ വൻ കുതിപ്പാണ് തരാം നേടിയത്. 88 സ്ഥാനങ്ങള്‍ കയറിര്‍ 42ആം റാങ്കില്‍ ആണ് താരം എത്തിയത്.
ഹാട്രിക് നേടിയതോടെ മറ്റൊരു നേട്ടം കൂടി ദീപക് ചഹാര്‍ സ്വന്തമാക്കി. ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു. 7 റണ്‍സ് വഴങ്ങിയാണ് ചഹാര്‍ 6 വിക്കറ്റ് നേടിയത്. ബൗളിങ്ങിൽ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്ഥാൻ താരം ബാബര്‍ അസം ആണ് ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്.






































