സൂപ്പർ ഓവറിൽ വീണ്ടും അടിതെറ്റി ന്യൂസിലൻഡ്: അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിന് ജയം, പരമ്പര
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ ടി20 മൽസരത്തിൽ ഇംഗ്ളണ്ടിന് ജയം. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. സൂപ്പർ ഓവർ വരെ നീണ്ട മൽസരം ഏറെ ആവേശം നിറച്ചതായിരുന്നു. മഴ മൂലം 11 ഓവറാക്കി കുറച്ച മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 11 ഓവറിൽ അതേ റൺസ് തന്നെ നേടി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 17 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് 11 റൺസ് നേടാനെ കഴിഞ്ഞൊള്ളു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. 20 പന്തിൽ 50 റൺസ് നേടിയ ഗുപ്തിലിന്റെ തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെ 146 റൺസിൽ എത്തിച്ചത്. മണ്‍റോ (46), സീഫര്‍ട്ട് (39) എന്നിവരും മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഗുപ്തിലും, മണ്‍റോയും ചേര്‍ന്ന് 83റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് ആദ്യം തകർച്ചയായിരുന്നു. 9/2 എന്ന നിലയിൽ പരുങ്ങിയ അവരെ ജോണി ബെയ്ര്‍സ്റ്റോ(47),മോര്ഗന് (17), സാം കറാന് (24) എന്നിവരുടെ ബാറ്റിങ് മികവിലാണ് സമനിലയിൽ എത്തിയത്. അവസാന ഓവറിൽ ജോർദാൻ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് മൽസരം സമനിലയിൽ എത്തിയത്.
സൂപ്പർ ഓവറിൽ ബെയ്ന്സ്റ്റോയും മോര്‍ഗനും ചേർന്ന് ഇംഗ്ളണ്ടിന് നല്ല റൺസ് ആണ് നേടിക്കൊടുത്തത്. രണ്ടുപേരും ഓരോ സിക്സ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് വേണ്ടി സീഫര്‍ട്ടും,ഗുപ്തിലും ആണ് ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ബോൾ എറിഞ്ഞ ജോർദാൻ വൈഡിലൂടെ ഒരു റൺസ് നൽകി. പിന്നീട് ഒരു ഫോറും നേടാൻ അവർക്ക് കഴിഞ്ഞു. അതിന് ശേഷം സീഫര്‍ട്ട് പുറത്തായതോടെ ന്യൂസിലൻഡ് പരാജയം ഉറപ്പിച്ചു. പിന്നീട് ഓരോ റൺ വീതം നേടാൻ അവർക്ക് കഴിഞ്ഞൊള്ളു. ലോകകപ്പ് ഫൈനലിലും രണ്ട് ടീമുകളുടെയും മത്സരം സമനിലയിൽ ആവുകയും, സൂപ്പര്‍ ഓവറിലും തുല്യ സ്കോര്‍ ആയതോടെ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിൻറെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകായയിരുന്നു.






































