മൂന്നാം ടി20 ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുത്തു: സഞ്ജു ഇന്നും ടീമിൽ ഇല്ല
നാഗ്‌പൂർ : ബംഗ്ലദേശിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നാടക്കും. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും സഞ്ജു കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ക്രുണാൽ പാണ്ട്യക്ക് പകരം മനീഷ് പാണ്ഡെ ടീമിൽ ഇടം നേടി.
മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മത്സരം ബംഗ്ലാദേശ് ജയിച്ചപ്പോൾ, രണ്ടാം മൽസരം ഇന്ത്യ നേടി. അതിനാൽ ഇന്നത്തെ മത്സരമാണ് വിജയികളെ തീരുമാനിക്കുന്നത്. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ഇന്ത്യ രണ്ടാം ടി20യിൽ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, യുശ്വേന്ദ്ര ചഹാൽ, കെ ഖലീൽ അഹമ്മദ്.
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): ലിറ്റൺ ദാസ്, മുഹമ്മദ് നയിം, സൗമ്യ സർക്കാർ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, അഫിഫ് ഹുസൈൻ, മുഹമ്മദ് മിഥുൻ, അമിനുൽ ഇസ്ലാം, ഷാഫിയുൽ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, അൽ-അമിൻ ഹൊസൈൻ.






































