ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ചെൽസി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ചെല്‍സി , ക്രിസ്റ്റല്‍ പാലസ് മത്സരത്തിൽ ചെൽസിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ടാമ്മി എബ്രാഹാമും, പുലിസിയുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.ജയത്തോടെ ചെൽസി പോയിന്റ് നിലയിൽ രണ്ടാമതെത്തി. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ചെൽസി മിൿച പ്രകടനമാണ് നടത്തിയത്.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ചെൽസി 52-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ടാമ്മി എബ്രാഹാം ആണ് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അംറുപടി ഗോളിനായി ക്രിസ്റ്റല്‍ പാലസ് ശ്രമിച്ചെങ്കിലും അവർക്ക് നേടാനായില്ല. 79-ാം മിനിറ്റില്‍ ചെൽസി പുലിസിയുടെ മികവിൽ രണ്ടാം ഗോൾ നേടി.ഇന്നലെ ജയിച്ചതോടെ ചെൽസിക്ക് 26 പോയിന്റ് ആണ് ഉള്ളത്. 31 പോയിന്റുമായി ലിവർപൂൾ ആണ് ഒന്നാമതുള്ളത്.






































