Foot Ball Top News

ഐ.എസ്.എല്‍: ഇന്ന് എ.ടി.കെ ജംഷേദ്പുരിനെ നേരിടും

November 9, 2019

author:

ഐ.എസ്.എല്‍: ഇന്ന് എ.ടി.കെ ജംഷേദ്പുരിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ ഇന്ന് എ.ടി.കെ ജംഷേദ്പുരിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. പരാജയമറിയാതെയാണ് ജംഷേദ്പുര്‍ ഈ സീസണിൽ ഇതുവരെ എത്തിയത്. മൂന്ന് കളികളിൽ രണ്ട് ജയവും ഒരു സമനിലയുമാണ് അവർക്കുള്ളത്. ബ്ലാസ്റ്റേഴ്‌സിനോട് ആദ്യ മൽസരത്തിൽ തോറ്റതൊഴിച്ചാൽ എ.ടി.കെ ബാക്കി രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു.

രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. കൊൽക്കത്ത ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ജയേഷ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ തോൽപ്പിച്ചതിൻറെ ആത്മവിശ്വാസത്തിലാകും എ.ടി.കെ ഇന്ന് ഹോം ഗ്രൗണ്ടിൽ മത്സരിക്കാൻ ഇറങ്ങുന്നത്.

Leave a comment