Cricket Top News

രണ്ടാം ഏകദിനം ടോസ് നേടിയ അഫ്ഗാനിസ്ഥാൻ വിൻഡീസിനെ ബാറ്റിങ്ങിനയിച്ചു  

November 9, 2019

author:

രണ്ടാം ഏകദിനം ടോസ് നേടിയ അഫ്ഗാനിസ്ഥാൻ വിൻഡീസിനെ ബാറ്റിങ്ങിനയിച്ചു  

വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ രണ്ടാം ഏകദിനമത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബാറ്റിങ്ങ് ആരംഭിച്ച വിൻഡീസ് ഒരു ഓവറിൽ വിക്കറ്റ് പോകാതെ 4 റൺസ് നേടിയിട്ടുണ്ട്. ഹോപ്പും, ലൂയിസുമാണ് ക്രീസിൽ.

ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ് ടൂർണമെന്റിൽ ഉള്ളത്. ഇന്ന് ലക്‌നൗവിൽ ആണ് രണ്ടാം മത്സരം നടക്കുന്നത്. കിരോൺ പൊള്ളാര്‍ഡ് നായകനായതിന് ശേഷമുള്ള ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ്  വിൻഡീസ് .

അഫ്ഗാനിസ്ഥാന് 14 ഏകദിന തോൽവികൾ ആണ് 2019ൽ ഉണ്ടായിരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് അവര്ക്ക് വെറും നാല് മത്സരം മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ഈ വര്ഷം ലോകകപ്പിന് മുമ്പ് നേടിയ നാല് വിജയങ്ങൾ ആണിത്. ലോകകപ്പ് മത്സരങ്ങൾ മുതൽ തുടർച്ചയായി തോൽവികൾ മാത്രമാണ് ഉള്ളത്. ലോകകപ്പിലെ പരാജയത്തിന് ശേഷം റഷീദ് ഖാനെ നായകനാക്കിയിട്ടും അഫ്ഗാനിസ്ഥാന് വിജയിക്കാൻ സാധിച്ചിട്ടില്ല.

Leave a comment