Foot Ball Top News

സന്തോഷ് ട്രോഫി യോഗ്യത: കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും

November 9, 2019

author:

സന്തോഷ് ട്രോഫി യോഗ്യത: കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മൽസരത്തിൽ ഇന്ന് കേരളം തമിഴ്‌നാടിനെ നേരിടും.  ഫൈനല്‍ റൗണ്ടിലേക്കെത്താൻ ഉള്ള കേരളത്തിൻറെ അവസാന മത്സരമാണിത്. ഇന്ന് സമനില നേടിയാലും കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താൻ കഴിയും. ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.കേരളം മികച്ച ഫോമിലാണ്. എന്നാൽ തമിഴ്നാടും മികച്ച ടീം തന്നെയാണ്. ആദ്യ മത്സരത്തിൽ അവർ ആന്ധ്രാപ്രദേശിലെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

ഗ്രൂപ്പിൽ തുല്യപോയന്റില്‍ നിൽക്കുന്ന ടീമുകൾ തമ്മിലാണ് ഇന്ന് പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തിൽ ആന്ധ്രയെ അഞ്ച് ഗോളിന് തോൽപ്പിച്ചതിനാൽ പോയിന്റ് നിലയിൽ മുൻ‌തൂക്കം കേരളത്തിനാണ്. അതിനാൽ ഇന്നത്തെ മൽസരം സമനിലയിൽ പിരിഞ്ഞാലും കേരളത്തിന് ഫൈനലിൽ എതാൻ സാധിക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. 13 പുതുമുഖങ്ങളുമായിട്ടാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫിക്ക് ഇറങ്ങിയത്.

Leave a comment