Cricket Top News

മൂന്നാം ടി20യിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ

November 8, 2019

author:

മൂന്നാം ടി20യിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടി20 മൽസരത്തിൽ പാകിസ്ഥാന് ബാറ്റിങ്ങ് തകർച്ച. ടോസ് നേടി ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ  106/8 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിച്ചു. ഓസ്‌ട്രേലിയയുടെ ബൗളിങ്ങിന് മുന്നിൽ പതറിപ്പോയി പാകിസ്ഥാന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 45 റൺസ് നേടിയ ഇഫ്തിക്കർ അഹമ്മദ് ആണ് പാകിസ്ഥാന്റെ സ്‌കോർ 100 കടത്തിയത്.

പാകിസ്ഥാൻ താരങ്ങളായ ഖുഷ്ദില്‍ ഷാ, മുഹമ്മദ് മൂസ എന്നിവരുടെ അരങ്ങേറ്റ മൽസരം കൂടിയായിരുന്നു ഇന്ന്. പുതുയ താരങ്ങൾ എത്തിയിട്ടും പാകിസ്ഥാനെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്കും, അബോട്ടും രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം രണ്ടാം അംഗത്തിൽ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.

Leave a comment