Cricket Top News

നാലാം ടി20യിൽ ഡേവിഡ് മലന് സെഞ്ചുറി: ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ

November 8, 2019

author:

നാലാം ടി20യിൽ ഡേവിഡ് മലന് സെഞ്ചുറി: ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ഡേവിഡിൻറെ സെഞ്ചുറിയും, മോർഗൻറെ അർദ്ധശതകത്തിന്റെയും ബലത്തിലാണ് ഇംഗ്ളണ്ട് കൂറ്റൻ സ്‌കോർ നേടിയത്.

ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആ തീരുമാനം ശെരി വെയ്ക്കുന്ന രീതിയിൽ ആയിരുന്നു ന്യൂസിലൻഡിന്റെ ബൗളിങ്ങ്. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് 16 റൺസിൽ നഷ്ടമായി. പിന്നീട്  എത്തിയ ഡേവിഡ് പതുക്കെ റൺസ് നേടാൻ തുടങ്ങി. എന്നാൽ സ്‌കോർ 58ൽ നിൽക്കെ അവർക്ക് രണ്ടാം വിക്കറ്റ് നഷ്ട്ടമായി. അതിന് ശേഷം എത്തിയ ഇയോൺ മോർഗനുമായി ചേർന്ന് ഡേവിഡ് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. രണ്ട് പേരുംകൂടി ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസാണ് അടിച്ചുകൂട്ടിയത്. മോർഗൻ 91 റൺസ് എടുത്ത് പുറത്തായി. ഡേവിഡ് 103 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റ് നേടി.

Leave a comment