ന്യൂസിലൻഡ് ഇംഗ്ലണ്ട് നാലാം ടി20: ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇന്ന് 10:30ന് നേപ്പിയറിൽ ആണ് മത്സരം നടക്കുക. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ന്യൂസിലൻഡ് 2-1ന് മുന്നിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ന്യൂസിലൻഡ് ആണ് ജയിച്ചത്, ഇന്നുകൂടി ജയിച്ചാൽ ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കും. ന്യൂസിലൻഡ് ടീമിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. ഫെർഗൂസണിനും,നീഷാമിനും പകരം ബോൾട്ടും,മിച്ചലും ടീമിൽ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലും രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. ബെയർസ്റ്റോയും ജോർദാനും ടീമിൽ തിരിച്ചെത്തി പകരം വിൻസ്, മഹമൂദും പുറത്തായി.
ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. ലോകകപ്പ് ഫൈനൽ മത്സരത്തിലെ പരാജയത്തിന് പകരം ഇംഗ്ളണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് ഈ സീരിസിൽ ന്യൂസിലൻഡ് നടത്തുന്നത്.
ന്യൂസിലൻഡ് ടീം: മാർട്ടിൻ ഗുപ്റ്റിൽ,കോളിൻ മൺറോ,ടിം സീഫെർട്ട്,കോളിൻ ഡി ഗ്രാൻഡ്ഹോം, റോസ് ടെയ്ലർ,ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്, ബ്ലെയർ ടിക്ക്നർ.
ഇംഗ്ലണ്ട് ടീം: ജോണി ബെയർസ്റ്റോ,ടോം ബാന്റൺ,ഡേവിഡ് മലൻ,ഇയോൺ മോർഗൻ, സാം ബില്ലിംഗ്സ്, ലൂയിസ് ഗ്രിഗറി,സാം കുറാൻ, ടോം കുറാൻ, ക്രിസ് ജോർദാൻ, മാറ്റ് പാർക്കിൻസൺ, പാറ്റ് ബ്രൗൺ






































