Cricket Top News

വീണ്ടുമൊരു ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

November 8, 2019

author:

വീണ്ടുമൊരു ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

ക്രിക്കറ്റിൻറെ എല്ലാ ഫോര്മാറ്റിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് രോഹിത് ശർമ്മ. ഇന്നലെ ബിനാഗ്ലദേശിനെതിരെ നടന്ന രണ്ടാം ടി20യിൽ നിന്ന് രണ്ട് റെക്കോഡുകൾ ആണ് രോഹിത് നേടിയത്. ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോഡും, അന്താരാഷ്ട്ര ടി20യില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി രോഹിത് മാറി.

ഇന്നലെ നടന്ന മത്സരത്തിൽ രോഹിത് തകർപ്പൻ പ്രകടനമാണ് നടത്തിയത്. രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽകൂടെയാണ് ഇന്ത്യ ഇന്നലെ അനായാസം വിജയിച്ചത്. ഇന്നലെ ബംഗ്ലാദേശിനെതിരെ 85 റൺസാണ് രോഹിത് നേടിയത്. ഇന്നലെ പതിനെട്ടാം ടി20 അർദ്ധശതകം ആണ് താരം നേടിയത്. 43 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും അടിച്ചാണ് രോഹിത് ഇന്നലെ 2500 റൺസ് നേടിയത്. പുരുഷൻമാരിൽ 100 ടി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാം താരമാണ് രോഹിത് ശർമ്മ. ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്ക് ആണ്.111 മത്സരങ്ങളിലാണ് മാലിക് ഇതുവരെ കളിച്ചിട്ടുള്ളത്. നൂറാമത്തെ മത്സരത്തിൽ തകർപ്പൻ ബാറ്റിങ്ങ് ആണ് രോഹിത് നടത്തിയത്.

Leave a comment