മൂന്നാം ജയത്തിനായി ഇന്ന് ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടും
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടി20 മത്സരം ഇന്ന് നടക്കും. ഇന്ന് രാവിലെ 10:30ന് നേപ്പിയറിൽ ആണ് മത്സരം നടക്കുക. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ന്യൂസിലൻഡ് 2-1ന് മുന്നിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ന്യൂസിലൻഡ് ആണ് ജയിച്ചത്, ഇന്നുകൂടി ജയിച്ചാൽ ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കും.ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. ലോകകപ്പ് ഫൈനൽ മത്സരത്തിലെ പരാജയത്തിന് പകരം ഇംഗ്ളണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് ഈ സീരിസിൽ ന്യൂസിലൻഡ് നടത്തുന്നത്.
ടി20 മത്സരത്തിന് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടിയുണ്ട്. ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇരു ടീമുകളുടെയും രണ്ടാം ടെസ്റ്റ് പര്യടനമാകും ഇത്. മാർട്ടിൻ ഗുപ്റ്റിലിന്റെ തിരിച്ചുവരവ് ആതിഥേയരെ മികച്ചതാക്കുന്നുണ്ടെങ്കിലും ന്യൂസിലൻഡ് അവരുടെ ഓപ്പണർമാർക്ക് മികച്ച തുടക്കം നല്കാൻ സാധിക്കുന്നില്ല. ആദ്യ ടി20 മൽസരം ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടും,മൂന്നും ടി20 ന്യൂസിലൻഡ് 21നും,14നും റൺസിന് വിജയിച്ചു.






































