ഓസ്ട്രേലിയ പാകിസ്ഥാൻ മൂന്നാം ടി20 മത്സരം ഇന്ന്
പാകിസ്ഥാൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. രണ്ടാം ടി20 ജയിച്ച ഓസ്ട്രേലിയ പാരമ്ബരയിൽ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം രണ്ടാം അംഗത്തിൽ ഓസ്ട്രേലിയ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറ് വിക്കറ്റിനാണ് അവർ പാകിസ്താനെ തോൽപ്പിച്ചത്.
ടി20 മത്സരങ്ങൾക്ക് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യാൻഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരമാകും ഇത്. മൂന്നാം ടി20 രണ്ട് ടീമുകൾക്കും നിർണായകമാണ്. ഇന്ന് ജയിച്ച് മത്സരം സമനിലയിൽ എത്തിക്കാൻ ആകും പാകിസ്ഥാൻ ശ്രമിക്കുക. ശ്രീലങ്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയിലും പാകിസ്ഥാൻ തോറ്റിരുന്നു.






































