സന്തോഷ് ട്രോഫി യോഗ്യത മൽസരത്തിൽ തമിഴ്നാടിനെതിരെ ആന്ധ്രാപ്രദേശിന് തോൽവി
സന്തോഷ് ട്രോഫി യോഗ്യത മൽസരത്തിൽ ആന്ധ്രാപ്രദേശിന് രണ്ടാം തോൽവി. ആദ്യ മത്സരത്തിൽ കേരളത്തിനോട് തോറ്റ അവർ ഇനങ്ങളെ നടന്ന രണ്ടാം മത്സരത്തിൽ തമിഴ്നാടിനോടും തോറ്റു. കോഴിക്കോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തമിഴ്‌നാട് തോൽപ്പിച്ചത്. ദിവാകറും, ലിജോയുമാണ് തമിഴ്‌നാടിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ മുഴുവൻ സമയവും തമിഴ്‌നാടിൻറെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്.
രണ്ട് കളികളും തോറ്റ ആന്ധ്രാപ്രദേശ് ഫൈനലിലേക്ക് യോഗ്യത നേടില്ല. ആദ്യ മൽസരം ജയിച്ച കേരളത്തിനും, തമിഴ്‌നാടിനും മൂന്ന് പോയിന്റ് ഉണ്ട്. തമിഴ്നാട് താരം ലിജോ ഹാട്രിക് നേടി. ആന്ധ്രാപ്രദേശിന്റെ വേണ്ടി തരുണ്‍ കുമാര്‍ ആണ് ഗോൾ നേടിയത്. കേരളത്തിനെതിരെയാണ് തമിഴ്‌നാടിന്റെ അടുത്ത മത്സരം.






































