രണ്ടാം ടി20: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം
ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് പോകാതെ 11 റൺസ് എടുത്തിട്ടുണ്ട്.
മികച്ച തുടക്കം കിട്ടിയിട്ടും ബംഗ്ലാദേശിന് നല്ലൊരു സ്കോറിൽ എത്താൻ കഴിഞ്ഞില്ല. ആദ്യ രണ്ട് വിക്കറ്റുകൾക്ക് ശേഷം റൺസിന്റെ വേഗത കുറഞ്ഞത് ബംഗ്ലാദേശിന് വിനയായി. ഒന്നാം വിക്കറ്റിൽ ലിറ്റൺ ദാസ്, മുഹമ്മദ് നയിം എന്നിവർ ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇവരുടെ വിക്കറ്റ് നഷ്ട്ടമായതിന് ശേഷം മികച്ച ബാറ്റിംഗ് നടത്താൻ ബംഗ്ലാദേശിന് ആയില്ല. സൗമ്യ സർക്കാർ(30), മുഹമ്മദുള്ള(30) എന്നിവർ മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി ചാഹൽ രണ്ട് വിക്കറ്റ് നേടി.






































