രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ളദേശ് 5 ഓവറിൽ വിക്കറ്റ് പോകാതെ 41 റൺസ് എടുത്തിട്ടുണ്ട്. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്.
രണ്ടാം ടി20യിലും സഞ്ജു സാംസണിന് അവസരം ലഭിച്ചില്ല. ആദ്യ ടി20 മത്സരത്തിനിറങ്ങിയ അതെ ടീം തന്നെയാണ് രണ്ടാം മത്സരത്തിലും ഇറങ്ങിയത്. ആദ്യ ടി20 യിൽ ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.






































