ഐഎസ്എല്‍: ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും. ഇരു ടീമുകളുടേയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. മൂന്ന് കളികളിൽ ഒരു കളി മാത്രമാണ് ഇരുവരും ജയിച്ചത്.
ഈ സീസണിൽ ഗോവയ്ക്ക് ആദ്യ കളിയിൽ മാത്രമാണ് ജയിക്കാനായത്. മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലയുമാണ് ടീമിനുള്ളത്. അതിനാൽ ഇന്ന് എന്ത് വിലകൊടുത്തും ജയിക്കാനാകും അവർ ശ്രമിക്കുക. ഈ സീസണിൽ മികച്ച തുടക്കത്തോടെയാണ് ജോർജ്ജ് കോസ്റ്റയുടെ മുംബൈ ടീം ഐഎസ്എലാലിനെ വരവേറ്റത്.കേരള ബ്ലാസ്റ്റേഴ്സിനെ 1-0 ന് പരാജയപ്പെടുത്തിയാണ് അവർ തുടങ്ങിയത്. എന്നാൽ ആ വിജയത്തുടക്കം അവർക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല.ചെന്നൈയിൻ എഫ് സിക്കെതിരെ ഗോൾ രഹിത സമനില നേടിയപ്പോൾ ഒഡീഷ്യക്കെതിരെ 4-2 എന്ന സ്കോറിന് തോല്ക്കുഅക്യും ചെയ്തു.
ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ ഏറ്റുമുട്ടിയപ്പോൾ ഗോവ അഞ്ച് തവണ ജയിച്ചപ്പോൾ മുംബൈയ്ക്ക് നാല് തവണ മാത്രമാണ് ജയിക്കാനായത്. പ്രതിക് ചൗധരി, സുഭാഷിഷ് ബോസ്, സർതക് ഗോലുയി,പോളോ മച്ചാഡോ, സെർജ് കെവിൻ, മുഹമ്മദ് ലാർബി എന്നിവർ ഇന്നത്തെ മത്സരത്തിൽ മുംബൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ട്.
സാധ്യത ടീം :
മുംബൈ സിറ്റി എഫ്‌സി: അമ്രീന്ദർ സിംഗ് , പ്രതിക് ചൗധരി, സുഭാഷിഷ് ബോസ്, സർതക് ഗോലുയി, വാൽപുയ, മുഹമ്മദ് റാഫിക്, റെയ്‌നിയർ ഫെർണാണ്ടസ്, പൗലോ മച്ചാഡോ, സെർജ് കെവിൻ, മുഹമ്മദ് ലാർബി, അമിൻ ചെർമിറ്റി.
എഫ്‌സി ഗോവ: മുഹമ്മദ് നവാസ്, കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, മൊർതട ഫാൾ, മന്ദർ റാവു ഡെസ്സായി, ലെന്നി റോഡ്രിഗസ്, അഹമ്മദ് ജഹോ, ബ്രാൻഡൻ ഫെർണാണ്ടസ്, ഹ്യൂഗോ ബൗമസ്, ഫെറാൻ കൊറോമിനാസ്, മൻവീർ സിംഗ്.






































