രോഹിത് ശർമയെയും കാത്തൊരു ചരിത്ര നേട്ടം
ക്രിക്കറ്റിൻറെ എല്ലാ ഫോര്മാറ്റിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് രോഹിത് ശർമ്മ, ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടം കൂടി നേടാൻ പോവുകയാണ് താരം. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിൽ കളിക്കുന്നതോടെ അന്താരാഷ്ട്ര ടി20യില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറും. പുരുഷൻ മാരിൽ 100 ടി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാം താരമാണ് രോഹിത് ശർമ്മ.
ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്ക് ആണ്.111 മത്സരങ്ങളിലാണ് മാലിക് ഇതുവരെ കളിച്ചിട്ടുള്ളത്. കൊഹ്‌ലി വിശ്രമത്തിലായതിനാൽ രോഹിത് ശർമയാണ് ടി20 ടീം ക്യാപ്റ്റൻ. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. അതിനാൽ രണ്ടാം മൽസരം ഇന്ത്യക്ക് നിർണായകമാണ്. ആദ്യ മത്സരത്തിലൂടെ 98 ടി20 മത്സരങ്ങൾ കളിച്ച ധോണിയെ രോഹിത് മറികടന്നിരുന്നു.






































