Cricket Top News

മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം: ഏകദിന പരമ്പര ഇന്ത്യക്ക്

November 7, 2019

author:

മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം: ഏകദിന പരമ്പര ഇന്ത്യക്ക്

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 194 റൺസ് പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. ഇന്ത്യൻ ഓപ്പണർമാരായ ജെമിയ റോഡ്രിഗസ്, സ്‌മൃതി മന്ദനായും ചേർന്ന് ഇന്ത്യൻ വിജയം അനായാസമാക്കി.

ടോസ്സ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് മികച്ച ബാറ്റിങ് നടത്താൻ ആയില്ല. വിക്കറ്റുകൾ ഓരോന്നായി അവർക്ക് നഷ്ട്ടപെട്ടു. ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വിൻഡീസ് പതറി.  ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനെതിരെ  മികച്ച പ്രകടനം നടത്തിയത്. സ്റ്റെഫാനി 79 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഗോസ്വാമി,പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യക്ക് മിൿച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ജെമിയ റോഡ്രിഗസും(69), സ്‌മൃതി മന്ദനായും(74) ചേർന്ന് 141 റൺസ് ആണ് നേടിയത്.  ഇവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു.

സ്‌കോർ:

വെസ്റ്റ് ഇൻഡീസ് : 194/10

ഇന്ത്യ :195/4

Leave a comment