ഐഎസ്എല്‍: പെനല്‍റ്റിയിലൂടെ രണ്ടാം ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാറാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹൈദരാബാദ് എഫ്‌സിയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. എമ്പത്തിയാറാം മിനിറ്റിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ എട്ട് പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തി.
ഹൈദരാബാദിൻറെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആണ് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്.മാകസി ബരെയ്‌റോയാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. ഇരു ടീമുകളും നല്ല പ്രകടനമാണ് നടത്തിയത്. മത്സരത്തിൻറെ ആദ്യ പകുതിയിൽ ഹൈദരാബാദിനായിരുന്നു ആധിപത്യം. മികച്ച പാസുകളുമായി അവർ ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന്. എന്നാൽ രണ്ടാം പകുതിയിൽ ആധിപത്യം നോർത്ത് ഈസ്റ്റ് ഏറ്റെടുത്തു. ഈ സീസണിൽ ഇതുവരെ ഒരു മത്സരവും തോൽക്കാത്ത ഏക ടീമായി നോർത്ത് ഈസ്റ്റ് മാറി. രണ്ട് ജയവും, രണ്ട് സമനിലയുമാണ് ഉള്ളത്.






































