Foot Ball Top News

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സൗത്ത് കൊറിയ ക്വാര്‍ട്ടറിൽ

November 7, 2019

author:

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സൗത്ത് കൊറിയ ക്വാര്‍ട്ടറിൽ

പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അങ്കോളയെ തകർത്ത് സൗത്ത് കൊറിയ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സൗത്ത് കൊറീയ അങ്കോളയെ തോൽപ്പിച്ചത്. മികച്ച ഡിഫൻസും അറ്റാക്കും നിറഞ്ഞ മത്സരത്തിൽ കൊറീയ ആദ്യ പകുതിയിൽ ആണ് ഗോൾ നേടിയത്.

മിന്‍ സിയോ ചോയ് ആണ് കൊറിയക്ക് വേണ്ടി മുപ്പത്തിമൂന്നാം മിനിറ്റിൽ വിജയ ഗോൾ നേടിയത്. നവംബർ പത്തിന് നടക്കുന്ന ജപ്പാൻ, മെക്സിക്കോ മത്സരത്തിലെ വിജയിയെ കൊറീയ ക്വാർട്ടർ ഫൈനലിൽ നേരിടും. മിന്‍ സിയോ മൽസരത്തിൽ മിൿച പ്രകടനമാണ് നടത്തിയത്. ഡിഫെൻഡർ എന്ന നിലയിലും മിന്‍ സിയോ മികച്ച പ്രകടനമാണ് നടത്തിയത്.

Leave a comment