സ്മിത്ത് തിളങ്ങി : രണ്ടാം ടി20യിൽ പാകിസ്ഥാനെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ ജയം. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിങ്ങിലാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 150 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത് പുറത്താകാതെ 81 റണ്‍സ് നേടി.
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം ഇന്നലെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായെങ്കിലും ബാബർ അസം(50), ഇഫ്തിക്കർ അഹമ്മദ്(62) എന്നിവരുടെ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 150ൽ എത്തിയത്. ബാബർ അസം പുറത്തായതിന് ശേഷം വളരെ പതുക്കെയാണ് പാകിസ്ഥാൻ റൺസ് നേടിയത്. എന്നാൽ അവസാന മൂന്ന് ഓവറിൽ അവർ 67 റൺസ് നേടിയതോടെയാണ് സ്‌കോർ150ൽ എത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ആദ്യ രണ്ട് വിക്കറ്റുകൾ 48 റൺസിൽ നഷ്ടമായി പിന്നീട് സ്റ്റീവ് സ്മിത്ത് ഒറ്റയ്ക്ക് ധൗത്യം ഏറ്റെടുക്കുകയും 9 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടുകയും ചെയ്തു. 51 പന്തില്‍ നിന്നാണ് താരം 80 റൺസ് നേടിയത്. ജയത്തോടെ പാരമ്ബരയിൽ ഓസ്‌ട്രേലിയ മുന്നിൽ എത്തി.






































