യുവന്‍റസ് താരം ഡിലിറ്റിന് പരിക്ക്: ചാമ്പ്യൻസ് ലീഗ് നഷ്ട്ടമാകും
യുവന്റസ് ഡിഫെൻഡർ ഡി ലിഗ്റ്റ് യുവേഫ ചാമ്പ്യൻസ് ലീഗ് ലോകോമോടിവ് മോസ്കോയുമായുള്ള മത്സരം നഷ്ട്ടമാകും. കണങ്കാലിനേറ്റ പരിക്കുമൂലമാണ് താരത്തിന് മത്സരം നഷ്ട്ടമാകുന്നത്. പരിക്കിന് എത്ര നാൾ വിശ്രമം വേണമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിരീ ഏ മത്സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്. ടോറീനോക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടിയതിന് ശേഷമാണ് താരത്തിന് പരിക്ക് പറ്റിയത്.
ലോകോമോടിവ് മോസ്കോയുമായുള്ളമത്സരത്തിനുള്ള സ്‌ക്വാഡിൽ ഡിലിറ്റിൻറെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഡി ലിഗ്റ്റിന്റെ പ്രശ്നം ഗൗരവമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പരിക്ക് സരമുള്ളതല്ലെങ്കിൽ ഞായറാഴ്ച സിരി എ മത്സരത്തിൽ അദ്ദേഹം കളിക്കും.






































