Foot Ball Top News

ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ എത്തി

November 6, 2019

author:

ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ എത്തി

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങൾ നവംബര്‍ 30ന് ആരംഭിക്കും.  മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ പുറത്തുവിട്ടു. ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി നെരോകയെ  നേരിടും. കോഴിക്കോട് വെച്ചാണ് മത്സരം നടക്കുന്നത്. മികച്ച ടീമുമായിട്ടാണ് ഇത്തവണ ഗോകുലം എത്തുന്നത്. ബംഗ്ലാദേശിൽ നടന്ന മൽസരങ്ങളിലും തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്. ഇത്തവണ ഗോകുലത്തിൻറെ എല്ലാ ഹോം മത്സരങ്ങളും രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുനന്ത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റിയുടെ ആദ്യ മത്സരം ഡിസംബർ ഒന്നിനാണ്.

11 സീസൺ നീണ്ട ദേശീയ ഫുട്‌ബോൾ ലീഗ്‌ ആണ്‌ 2007-08 സീസൺ മുതൽ ഐ-ലീഗ്‌ എന്നറിയപ്പെട്ടു തുടങ്ങിയത്‌.  ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ കഴിയും.ഷില്ലോംഗ് ലജോംഗ് എഫ്.സി. കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു , എന്നാൽ 2019-20 സീസണിൽ രണ്ടാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

എ.ടികെ, ജംഷേദ്പുര്‍ എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, എഫ്.സി.ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സി, പഞ്ചാബ്. എഫ്.സി എന്നീ ടീമുകളെ അടുത്ത സീസണിലെ രണ്ടാം ഡിവിഷനില്‍ കളിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

Leave a comment