Cricket Top News

ഓസ്‌ട്രേലിയ പാകിസ്ഥാൻ രണ്ടാം ടി20: പാകിസ്ഥാന് ബാറ്റിങ്

November 5, 2019

author:

ഓസ്‌ട്രേലിയ പാകിസ്ഥാൻ രണ്ടാം ടി20: പാകിസ്ഥാന് ബാറ്റിങ്

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 16 ഓവറിൽ 100/4 എന്ന നിലയിലാണ്. ബാബർ അസം(50), ഇഫ്തിക്കർ അഹമ്മദ്(29) എന്നിവരാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്ടൺ അഗർ രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. ബാബർ അസം നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ 100ൽ എത്തിച്ചത്. ആദ്യ മത്സരത്തിലും ബാബർ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചതിനാൽ പാകിസ്ഥാൻ പരാജയത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

Leave a comment