Badminton Top News

തോൽവികൾ തുടർക്കഥകൾ ആകുന്നു: പിവി സിന്ധു ചൈന ഓപ്പണിൽ നിന്ന് പുറത്ത്

November 5, 2019

author:

തോൽവികൾ തുടർക്കഥകൾ ആകുന്നു: പിവി സിന്ധു ചൈന ഓപ്പണിൽ നിന്ന് പുറത്ത്

ഫുഷോ: ലോക ചാമ്പ്യൻ പിവി സിന്ധു ചൈനീസ് തായ്‌പേയുടെ പൈ യു പോയോട് കനത്ത തോൽവി ഏറ്റുവാങ്ങി. 700,000 യുഎസ് ഡോളർ ചൈന ഓപ്പണിൻറെ ആദ്യ റൗണ്ടിൽ നിന്ന് പുറത്തായി.ലോക റാങ്കിംഗില്‍ ആറാമത് ഉള്ള സിന്ധു 42ാമതുള്ള പൈ യു പോയോടാണ് തോറ്റത്. മൂന്ന് സീറ്റുകൾ നീണ്ട മത്സരത്തിലാണ് സിന്ധുവിനെ പൈ യു പോ തോൽപ്പിച്ചത്. അട്ടിമറി ജയമാണ് ചൈന താരം നേടിയത്.

73 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ സെറ്റിൽ 13-21 എന്ന സ്‌കോറിൽ തോറ്റ സിന്ധു രണ്ടാം റൗണ്ടിൽ മികച്ച പ്രകടനം നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ സിന്ധു പൊരുതിയെങ്കിലും ചൈനീസ് താരം 19-21 എന്ന സ്കോറിന് ജയിക്കുകയായിരുന്നു. കൊറിയ, ഡെന്മാര്‍ക്ക് ചാമ്പ്യൻഷിപ്പിലും സിന്ധു തോറ്റിരുന്നു. ഇന്ത്യന്‍ താരങ്ങളായ റാങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവര്‍ മിക്‌സിഡ് ഡബിള്‍സില്‍ വിജയിച്ചു.

Leave a comment