Cricket Top News

ആമി കെനിയലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

November 5, 2019

author:

ആമി കെനിയലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഡബ്ലിൻ:അയര്‍ലണ്ട് വനിതാ ക്രിക്കറ്റ് താരം ആമി കെനിയലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 11 വര്ഷം നീണ്ട ക്രിക്കറ്റ് കാരിയാറിനാണ് അവസാനമായത്. 2008 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം നിരവധി മത്സരങ്ങളിൽ ആമി കെനിയലി അയർലൻഡിന് വേണ്ടി ജേഴ്‌സി അണിഞ്ഞു. “എല്ലാത്തരം സമ്മിശ്ര വികാരങ്ങളുമായാണ് ഞാൻ അയർലൻഡ് വനിതാ അന്താരാഷ്ട്ര ടീമിൽ നിന്ന് പടിയിറങ്ങുന്നത്, എന്നാൽ ഇത് എന്നെ സംബന്ധിച്ചിടത്തോളം ശരിയായ തീരുമാനമാണ്,”എന്ന വിരമിക്കൽ പ്രഖ്യാപനത്തിൽ ആമി പറഞ്ഞു.

അയർലൻഡിന് വേണ്ടി 72 തവണ ആമി കെനിയലി കളിച്ചിട്ടുണ്ട്. 23 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഏകദിനത്തിലും ടി 20 യിലും യഥാക്രമം 16, 7 വിക്കറ്റുകൾ ആണ് താരം നേടിയത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് 2016 ൽ ബംഗ്ലാദേശിനെതിരെ 32 ന് 4 വിക്കറ്റ് നേടിയതാണ്.

Leave a comment