ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെൻറെ: ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം
ഷെന്‍ഷെന്‍: ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഉക്രെയിനിന്റെ എലീന സ്വിറ്റോലിനയെ തോൽപ്പിച്ചു. നിലവിലെ ചാമ്പ്യനായ എലീനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പര്‍ താരമായ ആഷ്‌ലി തോൽപ്പിച്ചത്. 1976ന് ശേഷം ഡബ്ലുടിഎ കിരീടം സ്വന്തമാക്കുന്ന ഓസീസ് താരം കൂടിയാണ് ആഷ്‌ലി. ഗൂലഗോങ് കാവ്‌ലി ആണ് 1976ൽ കിരീടം സ്വന്തമാക്കിയത്.
കിരീടം നേടിയതോടെ ആഷ്‌ലി ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് സ്വന്തമാക്കിയത്. 4.42 മില്യണ്‍ ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഈ ജയത്തോടെ ലോക ഒന്നാം നമ്പർ പദവി നിലനിർത്താൻ ആഷ്‌ലിക്ക് കഴിഞ്ഞു. തകർപ്പൻ പ്രകടനമാണ് ആഷ്‌ലി ഫൈനലിൽ നടത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും അവിശ്വസനീയമായ വര്‍ഷമാണെന്ന് ആഷ്‌ലി കിരീടം നേടിയതിന് ശേഷം പറഞ്ഞു. റോളണ്ട് ഗാരോസില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും ആഷ്‌ലി കിരീടം നേടിയിരുന്നു.
സ്‌കോർ: 6-4, 6-3






































