Top News

ഇംഗ്ലണ്ട് ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന്

November 5, 2019

author:

ഇംഗ്ലണ്ട് ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. സാക്സ്റ്റൺ ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 6:30ന് മൽസരം ആരംഭിക്കും. രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ച് നിൽക്കുന്ന പരമ്പരയിൽ ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ ടി20 മൽസരം ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി20 ന്യൂസിലൻഡ് 21 റൺസിന് വിജയിച്ചു. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്.

ടി20 മത്സരത്തിന് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടിയുണ്ട്. ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇരു ടീമുകളുടെയും രണ്ടാം ടെസ്റ്റ് പര്യടനമാകും ഇത്. മൂന്നാമത്തെ ടി 20യിൽ രണ്ട് ടീമുകളിൽ നിന്നും മികച്ച പ്രകടനം കാണാൻ കഴിയും. മാർട്ടിൻ ഗുപ്റ്റിലിന്റെ തിരിച്ചുവരവ് ആതിഥേയരെ മികച്ചതാക്കുന്നുണ്ടെങ്കിലും ന്യൂസിലൻഡ് അവരുടെ ഓപ്പണർമാർക്ക് മികച്ച തുടക്കം നല്കാൻ സാധിക്കുന്നില്ല. ഈ വർഷം ഒൻപത് കളികളിൽ നിന്ന് 187 റൺസ് മാത്രം നേടിയ കോളിൻ മൺറോ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

Leave a comment