ബാഴ്സലോണയ്ക്ക് തിരിച്ചടി: സുവാരസ് പുറത്ത്
സൂപ്പർ താരം സുവാരസിന് വീണ്ടും പരിക്ക്. മത്സരത്തിനിടെ വലതു കാലിനാണ് പരിക്ക് പറ്റിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ലെവന്റെയ്ക്ക് എതിരായി നടന്ന മത്സരത്തിലാണ് സുവാരസിന് പരിക്ക് പറ്റിയത്. 40 മിനിറ്റ് മാത്രമാണ് ലൂയിസ് സുവാരസ് കളിച്ചത്. ഈ സീസണിൽ താരത്തിന് പരിക്കേറ്റ അതേ സ്ഥലത്താണ് ഇപ്പഴും പരിക്ക് പറ്റിയത്. സുവാരസിന് എത്രനാൾ നഷ്ടമാകുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല, പക്ഷേ സ്ലാവിയ പ്രാഗിനും, സെൽറ്റ വിഗോയ്ക്കുമെതിരായ ഗെയിമുകൾ അദ്ദേഹത്തിന് നഷ്ട്ടമാകും.
ഗ്രീസ്മെന്‍ ആകും സുവാരസിന് പകരം ടീമിലെത്തുക. പരിക്ക് പൂർണ്ണമാകാതെ കളിക്കാൻ ഇറങ്ങിയതാണ് താരത്തിന് വിനയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്ക് കാരണം മത്സരത്തിൽ നിന്ന് ബാഴ്‌സലോണ ബെഞ്ചിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം നിരാശനായി തന്റെ ബൂട്ട് എടുത്തെറിഞ്ഞിരുന്നു.






































