Foot Ball Top News

വീണ്ടും സമനില കുരുക്കിൽ കുരുങ്ങി ബെംഗളുരു എഫ് സി

November 4, 2019

author:

വീണ്ടും സമനില കുരുക്കിൽ കുരുങ്ങി ബെംഗളുരു എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളി ഇന്നലെ നടന്നമത്സരം സമനിലയിൽ അവസാനിച്ചു. ജംഷേദ്പൂര്‍ എഫ് സി ബെംഗളുരു എഫ് സി മത്സരമാണ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചത്. ഈ സീസണിൽ ബംഗളുരുവിന്റെ മൂന്നാം സമനില മത്സരമാണ് ഇന്നലെ നടന്നത്. ഈ സീസണിൽ ഇതുവരെ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് ടീമുകളുടെയും ജോലികൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇരു ടീമുകളും പ്രതിരോധം മറികടന്ന് ഗോൾ മുഖത്ത് എത്തിയെങ്കിലും ജോലികൾ രണ്ടും മികച്ച സേവിലൂടെ ടീമുകളെ രക്ഷിച്ചു.

മൽസരത്തിൽ ഒരുപിടി മുന്നിൽ നിന്നത് ജംഷേദ്പൂര്‍ എഫ്സി ആയിരുന്നു. ജംഷേദ്പൂര്‍ താരം ഫാറൂഖ് ചൗധരി മൽസരത്തിൽ മികച്ച റിവേഴ്സ് ബൈസിക്കിള്‍ കിക്ക് നടത്തിയെങ്കിലും, ബംഗളുരു ഗോൾ കീപ്പർ ഗുര്‍പ്രീത് ഒരു കൈകൊണ്ട് അത് തകർത്തു. മൂന്നാം മത്സരം സമനിലയിൽ എത്തിയതോടെ ഏഴ് പോയിന്റുമായി ജംഷേദ്പൂര്‍  ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ മൂന്ന് പോയിന്റ് ഉള്ള ബംഗളൂരു ഏഴാം സ്ഥാനത്താണ് ഉള്ളത്. ബെംഗളുരു എഫ് സിയിലെ സൂപ്പർ താരങ്ങൾ ഫോമിലേക്ക് ഉയരാത്തതാണ് ടീമിന് മുന്നേറാൻ കഴിയാത്തത്.

Leave a comment