ഐ.എസ്.എല്‍: ജംഷേദ്പൂര്‍-ബെംഗളുരു ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനഞ്ചാം മൽസരത്തിൽ ഇന്ന് ജംഷേദ്പൂര്‍ എഫ് സി ഇന്ന് ബെംഗളുരു എഫ് സിയെ നേരിടും. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. പിറ്റി, സെര്‍ജിയോ കാസ്‌റ്റെല്‍ എന്നിവർ ടീമിൽ ഇന്ന് കളിക്കുന്നുണ്ട്. രണ്ട് മാറ്റങ്ങൾ ആണ് ജംഷേദ്പൂര്‍ ടീമിൽ ഉള്ളത്. ബികാഷ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ ഐസക്കിന് പകരം അനികേത് ആണ് ഇന്ന് കളിക്കുന്നത്.
ബംഗളുരു ടീമിൽ റാഫേൽ, ഉദാന്ത സിങ്, ആൽബർട്ട് എന്നിവർ ടീമിൽ ഉണ്ട്. ഒരു മാറ്റം മാത്രമാണ് ബംഗളുരു ടീമിൽ ഉള്ളത്. ആഷിഖ് കരുണിയനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജംഷെദ്‌പുർഎഫ്‌സി: സുബ്രത, ഗുരുങ്, തിരി, ബികാഷ്, മൊബാഷീർ, മൺറോയ്, പിറ്റി, മെമ്മോ, കാസ്റ്റൽ, അനികേത് , ഫാറൂഖ്.
ബെംഗളൂരുഫ്‌സി: ഗുർപ്രീത്, രാഹുൽ, സെറാൻ, ജുവാനൻ, നിഷു, ഹർമൻജോട്ട്, ദിമാസ്, അഗസ്റ്റോ, ഉഡന്ത, എം ഒൻവു, ഛേത്രി.






































