Foot Ball Top News

ഐഎസ്‌എല്‍: ജംഷേദ്പൂര്‍ എഫ് സി ഇന്ന് ബെംഗളുരു എഫ് സിയെ നേരിടും  

November 3, 2019

author:

ഐഎസ്‌എല്‍: ജംഷേദ്പൂര്‍ എഫ് സി ഇന്ന് ബെംഗളുരു എഫ് സിയെ നേരിടും  

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനഞ്ചാം മൽസരത്തിൽ ഇന്ന് ജംഷേദ്പൂര്‍ എഫ് സി ഇന്ന് ബെംഗളുരു എഫ് സിയെ നേരിടും.  ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. ജംഷേദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ജംഷേദ്പൂര്‍ എഫ് സി നടത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അവർ പോയിന്റ് നിലയിൽ രണ്ടാമതാണ്. എന്നാൽ ഈ സീസണിൽ ബെംഗളൂരുവിന് ഇതുവരെ ഒരു മത്സരവും ജയിക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ രണ്ട് മത്സരങ്ങളും സമനിലയിൽ ആണ് അവസാനിച്ചത്.

ഫാറൂഖ് ചൗധരി, അനികേത് ജാധവ്, മൊബാഷിര്‍ റഹ്മാന്‍, പിറ്റി, സെര്‍ജിയോ കാസ്‌റ്റെല്‍ എന്നിവരാണ് ജംഷേദ്പൂര്‍ എഫ് സിയുടെ സ്റ്റാർ കളിക്കാർ. ഇവർക്ക് തിളങ്ങാൻ ആയാൽ മൂന്നാം മത്സരവും അവർക്ക് സ്വന്തമാക്കാം. ഹൈദരാബാദ് എഫ് സിയെയും, ഒഡീഷയെയും ആണ് ജംഷേദ്പൂര്‍ തോൽപ്പിച്ചത്. നിലവിലെ ചാമ്ബ്യന്മാരായ ബെംഗളുരു എഫ് സിക്ക് പ്രതീക്ഷിച്ചത്ര ഫോമിൽ ഉയരാൻ കഴിയുന്നില്ല. അവരുടെ സൂപ്പർ താരം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.  ഉദാന്ത സിങ്, ആഷിഖ് കരുണിയന്‍ എന്നിവരും മോശം ഫോമിലാണ്. ഇന്ന് വലിയ മാർജിനിൽ ജയിച്ചെങ്കിലും മാത്രമേ ബംഗളുരുവിന് പോയിന്റ് നിലയിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കു. നാല് തവണ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ജംഷേദ്പൂര്‍ എഫ് സി രണ്ട് തവണ ജയിച്ചപ്പോൾ ബംഗളുരുവിന് ഒരു തവണ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.

Leave a comment