ബുന്ദസ്‌ലിഗയില്‍ ബയേണിനെ തകർത്ത് ഫ്രാങ്ക്ഫര്‍ട്ട്
ബുന്ദസ്‌ലിഗയില്‍ ഇന്നലെ നടന്ന ബയേൺ ഫ്രാങ്ക്ഫര്‍ട്ട് മത്സരത്തിൽ ഫ്രാങ്ക്ഫര്‍ട്ടിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഫ്രാങ്ക്ഫര്‍ട്ട് വിജയം സ്വന്തമാക്കിയത്. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്നും, രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ ആണ് പിറന്നത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയതും ഫ്രാങ്ക്ഫര്‍ട്ട് തന്നെ ആയിരുന്നു.
ബയേൺ താരം ജറോം ബൊവാട്ടങ്ങ് ഒൻപതാം മിനിറ്റിൽ ചുവപ്പ് കാർഡ് കിട്ടി പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. മികച്ച പാസ്സുകളും, മത്സരത്തിൽ ആധിപത്യവും ബയേൺ ആണ് നേടിയതെങ്കിലും ഗോൾ അടിക്കാൻ അവർക്ക് അവസരം ലഭിച്ചില്ല. ആദ്യ പകുതിയിൽ 25-ാം മിനിറ്റിലും 33-ാം മിനിറ്റിലും ഫ്രാങ്ക്ഫര്‍ട്ട് ഗോളുകൾ നേടിയപ്പോൾ 37 -ാം മിനിറ്റിൽ ബയേണിന് വേണ്ടി റോബർട്ട് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഫ്രാങ്ക്ഫര്‍ട്ട് ആക്രമണം അഴിച്ചുവിട്ടതോടെ 49,61,85 എന്നീ മിനിറ്റുകളിൽ അവർ ഗോൾ നേടി. കോസ്റ്റിക്, ഡ്ജിബ്രി സോ, ഡേവിഡ് എബ്രാഹം, മാര്‍ട്ടിന്‍ ഹിന്റെറഗര്‍, പസെന്‍സിയ എന്നിവരാണ് ഫ്രാങ്ക്ഫര്‍ട്ടനായി ഗോളുകൾ നേടിയത്.






































